ക്ലാപ്പന പഞ്ചായത്ത് വാർഷിക പദ്ധതി

ഓച്ചിറ: യുടെ ഭാഗമായുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഒ. മിനിമോൾ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സജീവ് ഓണമ്പിള്ളി, വസന്താ രമേശ്, ബിന്ദു, സുരഷ്, താര, ഡോ. പത്മകുമാർ , അംബുജാക്ഷി, മെഹർഷാദ്, സീനത്ത് എന്നിവർ സംസാരിച്ചു. അനുസ്മരണം കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ തെക്ക് പൂവണ്ണാൽ അസ്ഹർ ഇബ്നു നജീമിന്‍റെ ഒന്നാം അനുസ്മരണ ദിനം ഇബ്നു സോഷ്യൽ വെൽഫെയർ ഫോറത്തിൻറ നേതൃത്വത്തിൽ നടന്നു. ജില്ലപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്‍റ്​ സി.ജി. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു രാമചന്ദ്രൻ, സെക്രട്ടറി സി. ജയചന്ദ്രൻ, ബിന്ദു വിജയകുമാർ, തൊടിയൂർ വിജയകുമാർ, ടി. രാജീവൻ എന്നിവർ സംസാരിച്ചു. വായനശാലയിലേക്കുള്ള ആദ്യ പുസ്തകം അഡ്വ. സുധീർ കാരിയ്ക്കൽ ഏറ്റുവാങ്ങി. രാജൻ പി. തൊടിയൂർ ആദ്യ പ്രവർത്തനഫണ്ട് ബിജുജോൺ മാത്യുവിൽനിന്നും ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.