പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊലീസ് ലാത്തിച്ചാർജിലും സ്കൂൾ അധികൃതരുടെ നിരുത്തരവാദ നിലപാടിലും പ്രതിഷേധിച്ച് പോരുവഴി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. പ്രതിഷേധയോഗം ഡി.സി.സി വൈസ് പ്രസിഡന്‍റ്​ കെ. കൃഷ്ണൻകുട്ടിനായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ കിണറുവിള നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്‍റ്​ സുകുമാരൻ നായർ, സരസ്വതി അമ്മ, ചക്കുവള്ളി നസീർ, അർത്തിയിൽ അൻസാരി, അഡ്വ.ജി.കെ. രഘുകുമാർ, അബ്ദുൽ സമദ്, അയന്തിയിൽ ശിഹാബ്, നാസർ, എച്ച്. നസീർ, ശൂരനാട് സുഭാഷ്, ജലീൽ പള്ളിയാടി, അസൂറ ബീവി, അനീഷ് അയന്തിയിൽ, ഷംല ശിഹാബ്, ഹനീഫ ഇഞ്ചവിള, നാസർ മൂലത്തറ, കരീം മോദീന്‍റയ്യത്ത്, ഇർഷാദ് കബീർ, അഫിൻ നാസർ, സലീം കല്ലുവെട്ടാംകുഴി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.