പത്തനാപുരം: പിറവന്തൂര്‍ കമുകുംചേരി പാതയില്‍ സെയില്‍സ് വാനും ബൈക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. പത്തനാപുരം കുണ്ടയം സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനൂപിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വളവ് തിരിഞ്ഞെത്തിയ സെയില്‍സ് വാനുമായി അനൂപ് സഞ്ചരിച്ച ഇരുചക്രവാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനത്തില്‍നിന്ന് തെറിച്ചുപോയ അനൂപ് പാതയിലേക്ക് വീണ് തോളിന് ഗുരുതരമായി പരിക്കേറ്റു. പാതയോരത്തെ മൺതിട്ടയിലേക്ക് ഇടിച്ചുകയറിയ വാഹനം നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് മറിയുകയും ചെയ്തു. വാനിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അനൂപിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കാപ്ഷൻ: പിറവന്തൂര്‍ കമുകുംചേരി പാതയില്‍ സെയില്‍സ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.