ഇരുതലമൂരിയുമായി രണ്ടുപേര്‍ പിടിയില്‍

പത്തനാപുരം: ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടംഗസംഘത്തെ വനംവകുപ്പ് പിടികൂടി. പനമ്പറ്റ മഞ്ഞക്കാല മായാവിലാസത്തില്‍ മനീഷ് കുമാര്‍, ഓവുപാലത്തില്‍ വീട്ടില്‍ സന്തോഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചയായിരുന്നു സംഭവം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പത്തനാപുരം റേഞ്ച് ഓഫിസര്‍ ദീലിപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കച്ചവടക്കാര്‍ എന്ന വ്യാജേന ഉദ്യോഗസ്ഥര്‍ പ്രതികളെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും പിടിയിലായത്. വന്യമൃഗങ്ങള്‍ വില്‍പനക്ക്​ ഉണ്ടെന്നറിഞ്ഞ് പ്രതികളുമായി ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപ വില ഉറപ്പിച്ചശേഷം പ്രതികള്‍ പറഞ്ഞതനുസരിച്ച് ഇരുചക്രവാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥരെ പ്രതികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച്​ ഓഫിസര്‍മാരായ വി. ഗിരി, മുരളി, ശ്യാംലാല്‍, ജയകുമാര്‍, സൗമ്യ, ആര്യ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.