കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കം കൂടാതെ നൽകണമെന്നാവശ്യപ്പെട്ട് എ.ഐ.യു.ടി.യു.സി നടത്തിയ പ്രതിഷേധ യോഗം കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി ജില്ല സെക്രട്ടറി ബി. വിനോദ് അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ ജില്ല കമ്മിറ്റിയംഗം ട്വിങ്കിൾ പ്രഭാകരൻ, ബി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കുടുംബ സംഗമം ശാസ്താംകോട്ട: ശാസ്താംകോട്ട ലേക്സിറ്റി വൈസ്മെൻസ് ക്ലബിന്‍റെ കുടുംബ സംഗമം റീജനൽ ഡയറക്ടർ ജോൺസൺ കെ. സക്കറിയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കേരള ശശികുമാർ അധ്യക്ഷത വഹിച്ചു. വഴുതാനത്ത് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ അരവിന്ദാക്ഷൻ പിള്ള, ഏലമുഖത്ത് ഹരീഷ്, വി. സദാശിവപിള്ള, കെ. ബാലചന്ദ്രൻ പിള്ള, പ്രതിഭാ ജോയ്, രാജൻ കടവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.