കരുനാഗപ്പള്ളി: പ്രവാചകനിന്ദക്കെതിരെ ഡോ.ബി.ആർ. അംബേദ്കർ സ്റ്റഡിസെന്‍റർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉള്ളവന്‍ ഇല്ലാത്തവന്‍റെ ആവശ്യങ്ങള്‍ കൂടി നിറവേറ്റണമെന്ന സാമ്പത്തിക സിദ്ധാന്തം ലോകത്തിന് സമ്മാനിച്ചത് പ്രവാചകന്‍ മുഹമ്മദ് നബിയാണെന്നും അമ്മമാരുടെ പാദങ്ങളിലാണ് സ്വര്‍ഗം സ്ഥിതി ചെയ്യുന്നത് എന്ന നബി സന്ദേശത്തിന് പ്രസക്തിയേറുന്നെന്നും സി.ആര്‍. മഹേഷ് കൂട്ടിച്ചേര്‍ത്തു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നടന്ന പ്രതിഷേധം സ്റ്റഡീ സെന്‍റര്‍ ചെയര്‍മാന്‍ ബോബന്‍ ജി. നാഥ് അധ്യക്ഷതവഹിച്ചു. വലിയത്ത് എം. ഇബ്രാഹിം കുട്ടി, മുനമ്പത്ത് വഹാബ്, എം. അന്‍സാര്‍, ജി. മഞ്ജുക്കുട്ടന്‍, എ.എ. അസീസ്, കൊണ്ടോടിയില്‍ മണികണ്ഠന്‍, തുണ്ടില്‍ ബൈജു, ചൂളൂര്‍ ഷാനി, ബി. മോഹന്‍ദാസ്, മുനമ്പത്ത് ശിഹാബ്, സുഭാഷ് ബോസ്, പി.വി. ബാബു, ആര്‍. ആഷിഖ്, അനീഷ് മുട്ടാണിശ്ശേരി, ബിലാല്‍, ഷാനാസ്, ഫഹാദ് തറയില്‍ എന്നിവര്‍ സംസാരിച്ചു. കാപ്ഷൻ: ഡോ.ബി.ആര്‍. അംബേദ്കര്‍ സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രവാചകനിന്ദക്കെതിരെ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല സി.ആര്‍. മഹേഷ്എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.