ബീഡി വാങ്ങുന്നതിന് പണം നൽകിയില്ല; യുവാവ് പിതാവിനെ വെട്ടി

നേമം: ബീഡി വാങ്ങുന്നതിന് പണം നൽകാത്തതിന് യുവാവ് പിതാവിനെ വെട്ടിപ്പരിക്കേൽപിച്ചു. വിളപ്പിൽശാല പുളിയറക്കോണം കാവിൻപുറം ആലംകോട് വിജിത ഭവനിൽ വിജിനാണ് (25) പിതാവ് വിജയനെ ആക്രമിച്ചത്. വിജിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. തലക്ക്​ സാരമായി പരിക്കേറ്റ വിജയനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14ന് രാത്രി വീട്ടിൽവെച്ചായിരുന്നു സംഭവം. വിജിൻ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.