കൊട്ടാരക്കര: . കൊട്ടാരക്കരയിൽ ഉദയം ചെയ്ത കഥകളിയുടെയും മഹാരാഷ്ട്രയിലെ ചിത്രകലയായ വാർളിയും സംയോജിപ്പിച്ച് ചിത്രകല അധ്യാപകരാണ് പുതുമോടി നൽകിയത്. 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടത്തിലെ ജില്ല വിദ്യാഭ്യാസ ഓഫിസിന്‍റെ നവീകരണത്തിനായി പൊതുമരാമത്ത് മൂന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. മുൻ ഡി.ഒ സുരേഷ് ബാബുവിന്‍റെ ആശയമാണ് ചിത്രകലാ അധ്യാപകർ ഏറ്റെടുത്തത്. പഴയ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയായി. കെട്ടിടത്തിന്‍റെ മുഖം മിനുക്കുന്നതിനായി പെയിന്‍റ് അടിക്കുന്നതിന് പകരം കഥകളിയുടെ ചിത്രവും വാർളി ചിത്രകലയും ചേർത്ത് സാംസ്കാരികമായി വേറിട്ടതാക്കി. രണ്ടാഴ്ചക്കുള്ളിൽ കെട്ടിടത്തിന്‍റെ പുറംഭാഗത്ത് വരച്ചുകൊണ്ടിരിക്കുന്ന ചിത്രകലയുടെ പണി തീരും. അജിലാൽ, ഹരികുമാർ, ജോഷ്വാ, ധൻരാജ്, സൂരജ്, നന്ദു, ഷീജോൺ എന്നീ ചിത്രാധ്യാപകർ ചേർന്നാണ് വര പൂർത്തീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.