സ്വാതന്ത്ര്യഫോറം രൂപവത്​കരണം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ സ്വാതന്ത്ര്യഫോറം രൂപവത്​കരണവും ഭരണഘടന സാക്ഷരതാ വിളംബര ഘോഷയാത്രയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. ചിറക്കര പഞ്ചായത്ത് പ്രസിഡന്‍റ് സി. സുശീലാദേവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ദേവദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശകുന്തള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ശർമ, സനിത രാജീവ്, സ്ഥിരംസമിതി അധ്യക്ഷരായ മിനിമോൾ ജോഷ്, ബി. സുദർശനൻപിള്ള, സുബി പരമേശ്വരൻ, പഞ്ചായത്തംഗങ്ങളായ എൽ. രാഗിണി, രതീഷ്, ദിലീപ് ഹരിദാസൻ, വിനിതദിപു, സുജയ് കുമാർ, പഞ്ചായത്ത് സെക്രട്ടറി വി.ആർ. അജിത്ത്കുമാർ, കില റിസോഴ്സ് പേഴ്സൺ ഡി. സുധീന്ദ്രബാബു എന്നിവർ സംസാരിച്ചു. രജിസ്ട്രേഷന്‍ പുതുക്കാം കൊല്ലം: 2000 ജനുവരി ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികളായ വിമുക്തഭടന്മാര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി ജൂണ്‍ 30 വരെ ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2792987. വണ്‍ ടൈം വെരിഫിക്കേഷന്‍ കൊല്ലം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് 2- ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ 20ന് കൊല്ലം പിഎസ്.സി ഓഫിസില്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.