ബ്ലഡ് ഡോണേഴ്സ്​ ക്ലബ്​ രൂപവത്​കരിച്ചു

കൊട്ടിയം: ലോക രക്തദാന ദിനാചരണത്തിന്‍റെ ഭാഗമായി എൻ.എസ്​ സഹകരണ ആശുപത്രിയി ബ്ലഡ് ഡോണർ ക്ലബ് രൂപവത്​കരിച്ചു. ആശുപത്രി പ്രസിഡന്‍റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ യു. പവിത്ര ആദ്യ ദാതാവായി. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി, മാമ്പുഴ എ.കെ.ജി ആർട്സ്​ ആന്‍റ് സ്​പോർട്സ്​ ക്ലബ്​ എന്നിവരുടെ നേതൃത്വത്തിൽ രക്തം ദാനം ചെയ്തു. ആശുപത്രി വൈസ്​ പ്രസിഡന്‍റ് എ. മാധവൻപിള്ള അധ്യക്ഷത വഹിച്ചു. ആശുപത്രി ഭരണസമിതി അംഗം പി.കെ. ഷിബു, ബ്ലഡ്ബാങ്ക് ഓഫിസർ ഡോ. അതുല്യരാജ്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ടി.ആർ. ശ്രീനാഥ്, ട്രഷറർ എസ്​. ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം മീര എസ്. മോഹൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം എം.എസ്​. ശബരിനാഥ്, ആശുപത്രി സെക്രട്ടറി പി. ഷിബു, പി.ആർ.ഒ ഇർഷാദ് ഷാഹു ഹമീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.