'തീരദേശ റോഡ് സഞ്ചാരയോഗ്യമാക്കണം'

പരവൂർ: തീരദേശ റോഡിലെ പൊഴിക്കര-താന്നി ഭാഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് രഞ്ജിത്ത് പരവൂരും മണ്ഡലം പ്രസിഡന്‍റ് ആർ.എസ്. വിജയും നടത്തുന്ന 12 മണിക്കൂർ ഉപവാസസമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് രഞ്ജിത്ത് പരവൂർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ രാജേന്ദ്രപ്രസാദ്, എം. സുന്ദരേശൻ പിള്ള, എ. ഷുഹൈബ്, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ, പരവൂർ സജീബ് എന്നിവർ സംസാരിച്ചു. കൂട്ടിക്കട ജങ്ഷൻ കുരുക്കിൽതന്നെ ഇരവിപുരം: കോർപറേഷനും മയ്യനാട് പഞ്ചായത്തും അതിർത്തി പങ്കിടുന്ന കൂട്ടിക്കട ജങ്​ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന കാര്യത്തിൽ അധികൃതർ ഒളിച്ചുകളി തുടരുന്നു. ഗതാഗത നിയന്ത്രണത്തിനായി ഇവിടെ പൊലീസി‍ൻെറയോ ട്രാഫിക് വാർഡർമാരുടെയോ സേവനം ലഭ്യമാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. റെയിൽവേ ഗേറ്റ് അടയ്​ക്കുമ്പോഴും തുറക്കുമ്പോഴും വലിയ ഗതാഗതക്കുരുക്കാണുണ്ടാകുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി അടുത്തിടെ കൂട്ടിക്കട കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് നിർദേശങ്ങൾ അധികൃതർക്ക് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. തട്ടാമല ഭാഗത്തുനിന്ന് ആലുംമൂട് ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ കവിത മുക്കിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് പീടികമുക്ക് വഴി പോയാൽ ഒരുപരിധിവരെ കുരുക്ക് ഒഴിവാക്കാനാകും. ഈ റോഡ് തകർന്നുകിടക്കുകയാണ്. പഞ്ചായത്തധികൃതർ മുൻകൈയെടുത്ത് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയാൽ വാഹനങ്ങൾ ഇതുവഴി പോകുമെന്നാണ് നാട്ടുകാർ പറയുന്നത്. കടകൾക്കു മുന്നിലെ അനധികൃത പാർക്കിങ്ങും റോഡിലേക്ക് സാധനങ്ങൾ ഇറക്കിവെക്കുന്നത് തടയുകയും ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.