സംസ്ഥാന ഹൈവേയിൽ മാലിന്യക്കൂമ്പാരം

കൊട്ടിയം: കൊല്ലം-കുളത്തൂപ്പുഴ സംസ്ഥാന ഹൈവേയിൽ മുഖത്തല കണിയാംതോടും പരിസരവും മാലിന്യം കൊണ്ട് നിറയുന്നു. രാത്രികാലങ്ങളിൽ മാലിന്യം ചാക്കുകെട്ടുകളിലാക്കി വാഹനങ്ങളിൽ ഇവിടെ കൊണ്ടുവന്നുതള്ളുകയാണ്. കണിയാംതോട്ടിലും മാലിന്യങ്ങൾ തള്ളാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാലിന്യനിക്ഷേപം നടത്തുന്നവരെ പിടികൂടാൻ പൊലീസോ പഞ്ചായത്ത് അധികൃതരോ തയാറാകാത്തതിനാൽ മാലിന്യം നിറച്ച ചാക്കുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളും നാട്ടുകാർക്ക് ഭീഷണിയായിട്ടുണ്ട്. കോൺഗ്രസ്​ സത്യഗ്രഹം ഇന്ന് കൊല്ലം: രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ ജില്ല കോൺഗ്രസ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് ചിന്നക്കട ഹെഡ് പോസ്റ്റ്​ ഓഫിസ്​ പടിക്കലേക്ക് മാർച്ചും സത്യഗ്രഹവും നടത്തും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.