അഞ്ചാലുംമൂട്​ മേഖലയിൽ മികച്ച വിജയം

അഞ്ചാലുംമൂട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം നേടി അഞ്ചാലുംമൂട് മേഖലയിലെ സ്കൂളുകൾ. ആറ് സ്കൂളുകളിൽ മൂന്ന് സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. രണ്ട് ശതമാനത്തി‍ൻെറ വ്യത്യാസത്തിലാണ് മൂന്ന് സ്കൂളുകൾക്ക് 100 ശതമാനം നഷ്ടമായത്. പണയിൽ ഗവ.ഹൈസ്കൂൾ, പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, തൃക്കരുവ എസ്.എൻ.വി സംസ്കൃത ഹൈസ്കൂൾ (കാവിള) എന്നിവിടങ്ങളിലാണ്​ മുഴുവൻ വിദ്യാർഥികളും ജയിച്ചത്​. 113 പേർ ജയിച്ച പണയിൽ ഗവ.ഹൈസ്കൂളിൽ 17 പേർക്കാണ്​ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചത്​. 137 കുട്ടികൾ പരീക്ഷ എഴുതിയ പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 12 പേർക്ക്​ ഫുൾ എപ്ലസ് ലഭിച്ചു. തൃക്കരുവ എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിൽ 22 പേരാണ്​ ജയിച്ചത്​. നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർസെക്കൻഡറി സ്കൂളിൽ 149 പേര് പരീക്ഷ എഴുതിയതിൽ 147 പേർ വിജയിച്ചു. എട്ടുപേർ മുഴുവൻ എ പ്ലസ് നേടി. പ്രദേശത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ്. 431 പേർ പരീക്ഷ എഴുതിയ ഇവിടെ 38 പേർക്ക്​ മുഴുവൻ എ പ്ലസുണ്ട്. അഷ്ടമുടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 40 പേർ പരീക്ഷ എഴുതിയതിൽ 39 പേരും ജയിച്ചു. നാലുപേർ​ മുഴുവൻ എ പ്ലസ് നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.