പ്രതിഷേധ പ്രകടനം

കൊട്ടിയം: എൻ.കെ. പ്രേമചന്ദ്രൻ എം.പി, എ.എ. അസീസ് തുടങ്ങിയവരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൊട്ടിയത്ത് പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ. ഷാനവാസ്ഖാൻ ഉദ്​ഘാടനം ചെയ്തു. എസ്. വിപിനചന്ദ്രൻ, സുധീർ കിടങ്ങിൽ, റാഫി ഉമയനല്ലൂർ, ശശീന്ദ്രബാബു, സജീബ് ഖാൻ, കൊട്ടിയം ഫസിലുദ്ദീൻ, ആർ.എസ്. കണ്ണൻ, നാസർ കുഴിവേലിൽ, പിണക്കൽ സക്കീർ, ഇനാബ്, ഹാഷിം പരക്കുളം, രാഘവൻ, ബിനോ ഭാർഗവൻ, ഷൈജു തുടങ്ങിയവർ സംസാരിച്ചു. പഠനോപകരണ വിതരണം ഇരവിപുരം: മുള്ളുവിള ആര്യഭട്ട ലൈബ്രറിയുടെ നേതൃത്വത്തിൽ മണക്കാട് ദേവീവിലാസം എൽ.പി സ്കൂളിലെ കുട്ടികൾക്ക്​ പഠനോപകരണങൾ വിതരണം ചെയ്തു. പ്രസിഡന്‍റ്​ ഇ.എ. ഖാദറിൽ നിന്ന്​ സ്കൂൾ അധികൃതർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് പ്രീത, ഷംല, പി.ടി.എ പ്രസിഡൻറ് പ്രസാദ്, അധ്യാപികമാരായ സുമിത്ര, ദിവ്യ, സീമ, ആര്യഭട്ട സെക്രട്ടറി എസ്. ശശിധരൻ നായർ, നെജി, സിയാദ്, നജിമുദ്ദീൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.