യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ

ശാസ്താംകോട്ട: കശുവണ്ടി തൊഴിലാളിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുപിലാക്കാട് പടിഞ്ഞാറ് കുളത്തിന്റെ കിഴക്കതിൽ രേഖമോൾ (35) മരിച്ച സംഭവത്തിലാണ് ഭർത്താവ് ഉദയൻ (41) അറസ്റ്റിലായത്. ഈ മാസം 11ന് രാവിലെ 9.30 ഓടെയാണ് രേഖയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്​. സംഭവ ദിവസം രാവിലെയും ഭർത്താവ് ഉദയനുമായി വഴക്കിടുകയും ഉദയൻ വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സ്ത്രീപീഡനം, ആത്മഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.