മുന്നിൽ ചാത്തന്നൂർ ഗവ.സ്കൂൾ

പരീക്ഷയെഴുതിയ 504 വിദ്യാർഥികളെയും ഉപരിപഠനത്തിന് യോഗ്യരാക്കി കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷഫലം വന്നപ്പോൾ അഭിമാനകരമായ നേട്ടവുമായി ചാത്തന്നൂർ ഗവ.എച്ച്.എസ്.എസ്. ജില്ലയിൽ എല്ലാ വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയ 134 സ്കൂളുകളിൽ കൂടുതൽ തിളക്കം സ്കൂളിനാണ്. പരീക്ഷയെഴുതിയ 504 വിദ്യാർഥികളെയും ഉപരിപഠനത്തിന് യോഗ്യരാക്കിയാണ് ചാത്തന്നൂർ ഗവ. സ്കൂൾ മുന്നിലെത്തിയത്. പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് (405), കൊല്ലം ക്രിസ്തുരാജ് എച്ച്.എസ് (404), പത്തനാപുരം എം.ടി.എച്ച്.എസുമാണ് (359) കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി ഉപരിപഠനത്തിന് അർഹരാക്കിയ എയ്ഡഡ് സ്കൂളുകൾ. ഗവ. സ്കൂളുകളിൽ പൂയപ്പള്ളി എച്ച്.എസ് (266), തഴവ ഗവ.എച്ച്.എസ്.എസ് (210), ശൂരനാട് എച്ച്.എസ്.എസ് (198), കുലശേഖരപുരം എച്ച്.എസ്.എസ് (196), തേവന്നൂർ എച്ച്.എസ്.എസ് (163) എയ്ഡഡ് സ്കൂളുകളിൽ പുലമൺ എം.ടി.എച്ച്.എസ് ഫോർ ഗേൾസ് (290), കുറ്റിക്കാട് സി.പി.എച്ച്.എസ്.എസ് (248), ചെറിയ വെളിനെല്ലൂർ കെ.പി.എം.എച്ച്.എസ്.എസ് (219), മഠത്തിൽ ബി.ജെ.എസ്.എം വി.എച്ച്.എസ്.എസ് (211), അൺ എയ്ഡഡ് വിഭാഗത്തിൽ തൃപ്പലഴികം ലിറ്റിൽ ഫ്ലവർ എച്ച്.എസ് (273), മുഖത്തല സെന്‍റ് ജൂഡ് എച്ച്.എസ് (190) എന്നീ സ്കൂളുകളും കൂടുതൽ വിദ്യാർഥികളെ ഉപരിപഠനത്തിന് യോഗ്യരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.