കുളത്തൂപ്പുഴ: ജനവാസ മേഖലക്കരികെ കാട്ടാനക്കൂട്ടമെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ആഴ്ചകള്‍ നീണ്ട ഇടവേളക്കു ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് ഡീസെന്‍റ് മുക്ക് അമ്പതേക്കര്‍ വനപാതയോരത്തെ കുട്ടി വനത്തില്‍ ആനക്കൂട്ടത്തെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി ആനക്കൂട്ടത്തിന്‍റെ നീക്കം നിരീക്ഷിക്കുകയും റോഡിലേക്ക് കയറാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, ജനവാസമേഖലക്ക് ചുറ്റുമായി വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലി തകര്‍ന്നടിഞ്ഞനിലയിലായതിനാല്‍ രാത്രിയില്‍ ആനക്കൂട്ടം കടന്നെത്താനുള്ള സാധ്യത ഏറെയാണെന്നത് നാട്ടുകാരുടെ ഭീതി വർധിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.