ചിത്രം- കൊട്ടാരക്കര: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊട്ടാരക്കരയില്‍ പ്രകടനവും യോഗവും നടത്തി. ചന്തമുക്കില്‍ നിന്നാരംഭിച്ച പ്രകടനം പുലമണ്‍ ജങ്ഷനില്‍ സമാപിച്ചു. യോഗം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ജി. മുകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അരുണ്‍ ദേവ് അധ്യക്ഷതവഹിച്ചു. മിലന്‍രാജ്, ആര്‍. രാജേഷ് കുമാര്‍, ദിവ്യ ചന്ദ്രശേഖര്‍, വി.ആര്‍. രാഹുല്‍, സന്ദീപ്, വിപിന്‍ തൃക്കണ്ണമംഗല്‍, നിതിന്‍രാജ്, ആര്‍. രഞ്ജിത്, ദീപു, സന്തോഷ് കുളക്കട എന്നിവര്‍ സംസാരിച്ചു. ----------------------------------------- പ്രതിഷേധ പ്രകടനം ചിത്രം- കൊട്ടാരക്കര: സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ചതിനെതിരെ കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് കെ.ജി. അലക്‌സ് ഉദ്ഘാടനം ചെയ്തു. ഒ. രാജന്‍, ബേബി പടിഞ്ഞാറ്റിന്‍കര, വി. ഫിലിപ്പ്, കണ്ണാട്ട് രവി, എം. അമീര്‍, കോശി കെ. ജോണ്‍, ദിനേശ് മംഗലശ്ശേരി, ആര്‍. രശ്മി, രാജന്‍ബാബു, ജോണ്‍സണ്‍ ഡാനിയേല്‍, ശ്യാം കുമാര്‍, പ്രദീപ് താമരക്കുടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.