പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത . എഴുകോണ്‍ കരീപ്ര വാക്കനാട് ചരുവിള പുത്തന്‍ വീട്ടില്‍ ആനന്ദി(28)നെയാണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ നാലിനാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയെ പാര്‍പ്പിച്ച് വരുകയായിരുന്നു. തിരുവനന്തപുരത്തുനിന്നാണ് ആനന്ദിനെ പിടികൂടിയത്. ഇയാളോടൊപ്പം പെണ്‍കുട്ടിയെയും പൊലീസ് കണ്ടെത്തി മഹിളാകേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ രണ്ടാംപ്രതി നേരത്തെ പിടിയിലായിരുന്നു. എഴുകോണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശിവപ്രകാശി‍ൻെറ നേതൃത്വത്തില്‍ എസ്.ഐ അനീസ്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ അജയകുമാര്‍, സി.പി.ഒ വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.