മൃഗസംരക്ഷണ മേഖലയില്‍ പരമാവധി തൊഴില്‍ അവസരം സൃഷ്ടിക്കും -മന്ത്രി

കരുനാഗപ്പള്ളി: മൃഗസംരക്ഷണ മേഖലയില്‍ പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ തഴവ, ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ വി. സദാശിവന്‍, കൃഷി ഓഫിസര്‍ എന്‍.ടി. സോണിയ, മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം ഗേളി ഷണ്‍മുഖന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആര്‍. ഷൈലജ, അഡ്വ. ആര്‍. അമ്പിളിക്കുട്ടന്‍, മിനി മണികണ്ഠന്‍, ബി. ബിജു, എസ്. ശ്രീലത, മധു മാവോലി, റാഷിദ് വാഹിദ് എന്നിവര്‍ സംസാരിച്ചു. ചിത്രം: സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തഴവ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി സി. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.