ചിത്രം - ഓച്ചിറ: കെ.പി.സി.സി ഓഫിസ് ആക്രമിച്ച സി.പി.എമ്മിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓച്ചിറയില്‍ പ്രകടനവും റോഡ് ഉപരോധിക്കലും നടന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബ്ലോക്ക് പ്രസിഡന്‍റ് നീലികുളം സദാനന്ദന്‍, മണ്ഡലം പ്രസിഡന്‍റുമാരായ ബി.എസ്. വിനോദ്, അശോകന്‍ കുറുങ്ങപ്പള്ളി, കെ.എം. നൗഷാദ്, ക്ലാപ്പന ബിജു, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. കൃഷ്ണകുമാര്‍, കെ.എസ്. പുരം സുധീര്‍, അയ്യാണിക്കല്‍ മജീദ്, കെ.വി. സൂര്യകുമാര്‍, സജീവ്, കെ.എന്‍. പത്മനാഭപിള്ള, നീലികുളം രാജു, ബി. സെവന്തി കുമാരി എന്നിവര്‍ പങ്കെടുത്തു. ------------------------------ പഠനോപകരണ വിതരണം ചവറ: മൈത്രി ഫാമിലി ക്ലബ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. ചവറ ശങ്കരമംഗലം കാമന്‍കുളങ്ങര സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനവും പഠനോപകരണ വിതരണവും ചവറ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ലബ് പ്രസിഡന്‍റ് മനോജ് മോന്‍ അധ്യക്ഷതവഹിച്ചു. ക്ലബ് രക്ഷാധികാരി ഡയറീസ് ഡിക്രൂസ്, സ്‌കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് എം. കൊച്ചുപറമ്പില്‍, ക്ലബ് സെക്രട്ടറി സന്തോഷ് എസ്, ക്ലബ് ട്രഷറര്‍ രാജേന്ദ്രന്‍ പിള്ള, സ്‌കൂള്‍ പ്രഥമാധ്യാപിക സിന്ധു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.