തനിമ ന്യൂട്രിമിക്‌സ് ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് 2020-'21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി വനിത ഗ്രൂപ്പിനായി മൂന്നുലക്ഷം ചെലവില്‍ ശൂരനാട് തെക്ക് ആയിക്കുന്നം കേന്ദ്രമാക്കി ആരംഭിച്ച തനിമ ന്യൂട്രിമിക്‌സ് യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അന്‍സര്‍ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്.കെ. ശ്രീജ അധ്യക്ഷതവഹിച്ചു. പുഷ്പകുമാരി, പി. ഗീതകുമാരി, എസ്. ഷീജ, കെ. സനില്‍കുമാര്‍, വി.സി രാജി, എം. അബ്​ദുൽ ലത്തീഫ്, ആര്‍. സുപ്രിയ, എസ്. ലീല, ബിജുകൃഷ്ണന്‍, കെ. ഷൈനി എന്നിവര്‍ സംസാരിച്ചു. -------------------------------------------- പ്രതിഷേധ പ്രകടനം നടത്തി -ചിത്രം ശാസ്താംകോട്ട: കെ.പി.സി.സി ഓഫിസ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണിക്കാവില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം എം.വി. ശശികുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ തുണ്ടില്‍ നൗഷാദ് അധ്യക്ഷതവഹിച്ചു. കല്ലട രമേശ്, വൈ. ഷാജഹാന്‍, രവി മൈനാഗപ്പള്ളി, ഗോകുലം അനില്‍, പി.എം. സെയ്ദ്, ബി. സേതുലക്ഷ്മി, ലാലി ബാബു, ജയശ്രീ രമണന്‍, വിദ്യാരംഭം ജയകുമാര്‍, സിജു കോശി വൈദ്യന്‍, കെ. സോമന്‍ പിള്ള, കടപുഴ മാധവന്‍പിള്ള, അനില്‍ പനപ്പെട്ടി, ജയൻ ഐശ്വര്യ, സുരേഷ് ചന്ദ്രന്‍, ഷാഫി ചെമ്മാത്ത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.