അര്‍ഹതയുള്ളവര്‍ക്ക് ആദ്യം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

ചിത്രം- കൊല്ലം: ഏറ്റവും അര്‍ഹരായവരെ മാത്രം ഉള്‍ക്കൊള്ളിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ മുന്‍ഗണനാ പട്ടിക പ്രകാരം ജില്ലതലത്തില്‍ അനുവദിച്ച കാര്‍ഡുകളുടെ വിതരണം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. സവാദ് അധ്യക്ഷതവഹിച്ചു. കൊല്ലം താലൂക്കിലെ 20 മുന്‍ഗണന റേഷന്‍ കാര്‍ഡുകളും രണ്ട് എ.എ.വൈ കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. ബുധനാഴ്ച മുതല്‍ എല്ലാ താലൂക്കിലും അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി പ്രിന്‍റ് എടുത്ത് ഉപയോഗിക്കാം. സ്മാര്‍ട്ട് കാര്‍ഡുകളുടെ രൂപത്തിലാണ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. പദ്ധതിയുടെ നാലാം ഘട്ടത്തില്‍ അനുവദിച്ച 12,500 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണമാണ് തുടരുന്നത്. ആദ്യഘട്ടമായി ജില്ലയില്‍ 7058 കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ടത്തില്‍ 12,120, രണ്ടാം ഘട്ടത്തില്‍ 3151, മൂന്നാം ഘട്ടത്തില്‍ 11135, നാലാം ഘട്ടം ഉള്‍പ്പെടെ ആകെ 27,771 മുന്‍ഗണന റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്. ഗുരുതര രോഗബാധിതര്‍ക്കായി 2156 എണ്ണവും നല്‍കി. എ.ഡി.എം ആര്‍. ബീനാറാണി, ദക്ഷിണമേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. അനില്‍ രാജ്, ജില്ല സപ്ലൈ ഓഫിസര്‍ സി.വി. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.