നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വേങ്ങ ഐ.സി.എസ് ഭാഗത്തെ ബേക്കറികളില്‍ നിന്നും സ്റ്റേഷനറി കടകളില്‍നിന്നുമാണ് പ്ലാസ്റ്റിക് പിടിച്ചെടുത്തത്. നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചതിന് കച്ചവടക്കാര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി 10000 രൂപ പിഴ ചുമത്തി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയും പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി. ഡെമാസ്റ്റന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.