ഇരവിപുരം: ലോക സമൂഹമാധ്യമ ദിനാചരണവുമായി ബന്ധപ്പെട്ട് വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സമൂഹ മാധ്യമ സാക്ഷരതായജ്ഞം (ഇ-സ്വയം) പദ്ധതിക്ക് തുടങ്ങി. കൂട്ടിക്കട 17ാം വാർഡിൽ ഗ്രാമ പഞ്ചായത്തംഗം ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പാലത്തറ നഗർ രക്ഷാധികാരി ജാഫർ കുട്ടി, പ്രസിഡന്‍റ് ഹാരീസ്, എസ്. ഷാജഹാൻ, സെക്രട്ടറി വിവേക് വി. പാലത്തറ, സജിതാ ബീവി, ഷജീല, ഷംസുദ്ദീൻ, മഞ്ജുഷ റാണി എന്നിവർ സംസാരിച്ചു. ഇലക്ട്രോണിക്സ് വിഭാഗം മേധാവി പ്രഫ. എസ്.കെ. രാജീവിന്‍റെ നേതൃത്വത്തിലെ അധ്യാപകരാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.