പരവൂർ: ഇത്തിക്കരയാറ്റിൽ അനധികൃത കയാക്കിങ് പരിശീലനം നടത്തുന്നെന്ന പരാതിയുമായി നാട്ടുകാർ. ഇത്തിക്കരയാറ്റിലെ നെടുങ്ങോലം മേഖലയിൽ കുളിക്കടവ് കേന്ദ്രീകരിച്ചു 32ഓളം വള്ളങ്ങൾകൊണ്ടു വന്ന് അനധികൃതമായി കയാക്കിങ് പരിശീലനം നടത്തുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണിരതീഷിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി. ചിറക്കര പഞ്ചായത്തിന്‍റെ അനുവാദമില്ലാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കയാക്കിങ് പരിശീലനം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തദ്ദേശീയനായ ഒരാളുടെ നേതൃത്വത്തിൽ ദൂരദേശത്തുനിന്നുള്ളവർ എത്തി മീൻപിടിത്തകാർക്കും കുളിക്കടവിൽ കുളിക്കാൻ എത്തുന്ന സ്ത്രീകൾക്കും ഭീഷണിയായാണ് പരിശീലനം നടത്തുന്നത്. പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഗ്രാമപഞ്ചായത്ത് അംഗമായ ഉണ്ണിരതീഷിനോട് കയാക്കിങ് താരങ്ങൾ അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിച്ചെന്നും പറയുന്നു. അനധികൃത കയാക്കിങ് പരിശീലനത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.