ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ ധർണ

കൊല്ലം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള മുടക്കം അവസാനിപ്പിക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല ധർണയുടെ അഞ്ചാം ദിവസം എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡന്‍റ് കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഹരികുമാർ ശർമ, എസ്. ശിവകുമാർ, ജില്ല സെക്രട്ടറി കെ.ആർ. രതീഷ് കുമാർ, ജില്ല ട്രഷറർ ജാക്സൺ വേളിക്കോട്, പ്രശാന്ത് കാവുവിള, കല്ലട പി. സോമൻ, പി. പ്രശാന്തൻ, ബി. അനിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.