താലൂക്കാശുപത്രി വികസനം: ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

പത്തനാപുരം: താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയി. താലൂക്കാശുപത്രിയായി അപ്ഗ്രേഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷാംഗങ്ങൾ നൽകിയ അടിയന്തര കത്തിൽ തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ യദുകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ഷീജ ഷാനവാസ്, അംഗങ്ങളായ കാര്യറ നസീർ, പൊന്നമ്മ ജയൻ, ഗായത്രിദേവി, ശുഭകുമാരി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.