ചിത്രം - കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രചരണാർഥം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ തുടങ്ങി. സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് കെ. രംഗനാഥ് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ബി. പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, നാസർ പോച്ചയിൽ, ശിവദാസൻ സോളാർ, എൻ.ഇ. സലാം, ബി. പ്രദീപ്, നൗഷാദ് പണിക്കശ്ശേരി, സജീബ് ന്യൂ ഫാഷൻ, ശിവൻകുട്ടി, അൻഷാദ് എന്നിവർ സംസാരിച്ചു. ഓച്ചിറ, കരുനാഗപ്പള്ളി, ഭരണിക്കാവ്, പൂത്തൂർ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.