പ്രതിഷേധ മാർച്ച്

അഞ്ചൽ: പ്രവാചക നിന്ദക്കെതിരെ തടിക്കാട്, ഏറം, ചോരനാട് ജമാഅത്തുകൾ ചേർന്ന് പ്രകടനവും പൊതുസമ്മേളനവും നടത്തി. ചോരനാട് മുസ്​ലിം ജമാഅത്ത് ഇമാം മുഹമ്മദ് ഷാ ബാഖവി നേതൃത്വം നൽകി. തടിക്കാട് മുസ്​ലിം ജമാഅത്ത് ഇമാം അബ്ദുസലാം ബാഖവി, ഏറം മുസ്​ലിം ജമാഅത്ത് ഇമാം അക്ബർ ഷാ അൽ ഖാസിമി, ചോരനാട് മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ് ജുനൈദ്, സെക്രട്ടറി ഷംസുദീൻ, ഏറം ജമാഅത്ത് പ്രസിഡന്‍റ് ഷാൻഷാ, സെക്രട്ടറി ബി. ജലീൽ, ജിയാസ് ഖാൻ, എം. ഷജിൽ, തടിക്കാട് ഷാജഹാൻ മൗലവി, തടിക്കാട് മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ് എ. ജലാലുദ്ദീൻ, ട്രഷറർ എ. നിഷാദ് എന്നിവർ സംസാരിച്ചു. ചിത്രം. പ്രവാചക നിന്ദക്കെതിരെ തടിക്കാട് നടന്ന പ്രതിഷേധ സമ്മേളനത്തിൽ തടിക്കാട് മുസ്​ലിം ജമാഅത്ത് ഇമാം ഹാഫിസ് അബ്ദുസലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.