ചക്കുവള്ളിയിൽ യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷം

* ലാത്തിച്ചാർജിൽ നിരവധി ഡി.വൈ.എഫ്.ഐ -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്​ ശാസ്താംകോട്ട: മുഖ്യമന്ത്രി രാജി ​െവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചതായി ആരോപിച്ച് ഡി.വൈ.എഫ്.ഐയും ചക്കുവള്ളിയിൽ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. വൈകുന്നേരം 7.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് ഇടപെട്ട് നേർക്കുനേർ എത്തിയ ഇരുപ്രകടനങ്ങളും തടയുകയായിരുന്നു. എന്നാൽ പൊലീസ് വലയം ഭേദിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രകടനം മുന്നോട്ട് നീങ്ങിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്​. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തത് അക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാർജിൽ നിരവധി ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പലരുടെയും തലക്കാണ് പരിക്ക്. ചക്കുവള്ളിയിൽ സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസിന്റെ കൊടിമരം തകർത്തതായി പരാതിയുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.