ഇത്തിക്കരയാറ്റിൽ അനധികൃത കയാക്കിങ് പരിശീലനം

പരവൂർ: നടത്തുന്നുവെന്ന പരാതിയുമായി നാട്ടുകാർ. ഇത്തിക്കരയാറ്റിലെ നെടുങ്ങോലം മേഖലയിൽ കുളിക്കടവ് കേന്ദ്രീകരിച്ച്​ 32ഓളം വള്ളങ്ങൾ കൊണ്ടുവന്ന് അനധികൃതമായി കയാക്കിങ് പരിശീലനം നടത്തുന്നതിനെതിരെ ഗ്രാമപഞ്ചായത്ത്‌ അംഗം ഉണ്ണി രതീഷിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ രംഗ​ത്തെത്തി. ചിറക്കര പഞ്ചായത്തിന്‍റെ അനുവാദമില്ലാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കയാക്കിങ് പരിശീലനം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദൂരദേശത്ത് നിന്നുള്ള മീൻപിടിത്തക്കാർക്കും കുളിക്കടവിൽ കുളിക്കാൻ എത്തുന്ന സ്ത്രീകൾക്കും മറ്റും ഭീഷണിയായാണ് തദ്ദേശീയനായ ഒരാളുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്. പൊലീസിലും പഞ്ചായത്തിലും പാരാതി നൽകിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഗ്രാമപഞ്ചായത്ത്‌ അംഗമായ ഉണ്ണി രതീഷിനോട്‌ കയാക്കിങ് താരങ്ങൾ അപമാര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിച്ചുവെന്നും പറയുന്നു. അനധികൃത കയാക്കിങ് പരിശീലനത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.