അഞ്ചാലുംമൂട്: പ്രവാചകനിന്ദക്കെതിരെ അഞ്ചാലുംമൂട് മേഖല മുസ്ലിം ഐക്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധറാലി നടത്തി. സമ്മേളനം കണ്ടച്ചിറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അയ്യൂബ് ഖാൻ മഹ്ളരി ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ കരുവ റഫീഖ് അധ്യക്ഷതവഹിച്ചു. മേഖല കൺവീനർ ഷഫീഖ്, അൻവർ മിൻഹാജി, റഫീഖ് ചിറയിൽ, ഷഫീർ , അർഷാദ്, സുൽഫി, നസീബ്, കബീർ എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് വിജിലൻസ് ഓഫിസ് മാർച്ച് (ചിത്രം) കൊല്ലം: യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച വിജിലൻസ് ഓഫിസ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്‍റ് ശരത് മോഹൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം, ഉല്ലാസ് ഉളിയക്കോവിൽ, ഷമീർ ചാത്തിനാംകുളം, ചൈത്ര തമ്പാൻ, ശുഭലാൽ, ഒ.ബി. രാജേഷ്, റിയാസ് ആണ്ടാമുക്കം, ഹർഷാദ് മുതിരപറമ്പ്, അജു ചിന്നക്കട, അനീഷ, ഷാജി പള്ളിത്തോട്ടം, താരിഖ് ലത്തീഫ്, നിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.