വളം കയറ്റിവന്ന ലോറി ദേശീയപാതയിൽ മറിഞ്ഞു; ഒരു മണിക്കൂർ ഗതാഗതക്കുരുക്ക്

ഓച്ചിറ: ദേശീയപാതയിൽ കല്ലൂർമുക്കിൽ വളം കയറ്റി വന്ന ലോറി മറിഞ്ഞു. മുതുകുളത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് രാസവളംകയറ്റി വന്ന ലോറി ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ആർക്കും പരിക്കില്ല. ലോറി മറിഞ്ഞ് വളം ചാക്കുകൾ ദേശീയപാതയിൽ വീണതിനാൽ വാഹന ഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെട്ടു. ഓച്ചിറ പൊലീസും കരുനാഗപ്പള്ളിയിൽനിന്ന് എത്തിയ അഗ്​നിശമന സേനയും ചേർന്ന് ലോറി പൊക്കി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.