പ്രതിഷേധ സംഗമം

ഇരവിപുരം: മുസ്​ലിംലീഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ജില്ല പ്രസിഡന്‍റ് അൻസറുദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം നൗഷാദ് യൂനുസ് അധ്യക്ഷതവഹിച്ചു. എ. അബ്ദുൽ റഹുമാൻ, കൊല്ലൂർവിള ബദറുദീൻ, അഹമ്മദ് ഉഖൈൽ, ഉമയനല്ലൂർ ഷിഹാബുദീൻ, കിടങ്ങിൽ സുധീർ, ബിനു മാധവൻ, പള്ളിമുക്ക് നാസിമുദ്ദീൻ, പാളയത്തോട് ഷാജഹാൻ, തോപ്പിൽ നൗഷാദ്, സിയാദ് ഷാനൂർ, ഹമീദ് മുഴങ്ങോടി, എസ്. സബീർ, അൻസാരി, നാസർ, ഫസലുദീൻ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം സമ്മേളനം കൊട്ടിയം: സി.പി.ഐ മുഖത്തല മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള ബാലവേദി കൂട്ടായ്മയും കലാമത്സരങ്ങളും ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐസക് ഈപ്പൻ അധ്യക്ഷതവഹിച്ചു. കവി സുരേഷ് കാക്കനാട്, ബൈജു പുനുക്കന്നൂർ, സുരാജ് എസ്.പിള്ള, പി. ഉണ്ണികൃഷ്ണൻ, സി.പി. പ്രദീപ്, എം. സജീവ്, എൽ. ജലജകുമാരി, ദിനേശ് ബാബു, ടി. വിജയകുമാർ, എ. ബാലചന്ദ്രൻ, എ. ഇബ്രാഹിംകുട്ടി, സുധാകരൻ നായർ എന്നിവർ സംസാരിച്ചു. 17ന് വൈകീട്ട്​ അഞ്ചിന് കുരീപ്പള്ളിയിൽ പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.