കുണ്ടറ: മുസ്ലിം ലീഗ് കുണ്ടറ നിയോജക മണ്ഡലം കൗൺസിൽ ജില്ല പ്രസിഡന്‍റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഗഫൂർ ലബ്ബ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, കെ.യു. ബഷീർ, വരവിള നവാസ്, തോപ്പിൽ ജമാൽ, സിദ്ദീഖ് മണ്ഡലം, ചന്ദനത്തോപ്പ് ഷരീഫ്, യഹിയ, സാജൻ, നവാസ് പുത്തൻവീട്, മുട്ടയ്ക്കാവ് ബദീഹുദ്ദീൻ, ഫസിലുദ്ദീൻ, സാലിം, റാഫി, അലിയാര് കുഞ്ഞ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം കൊല്ലം: കെ.സി. വേണുഗോപാലിനുനേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രകടനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡന്‍റ് ആർ. രമണൻ അധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, ബിജു ലൂക്കോസ്, മോഹൻ ബോസ്, സന്തോഷ്, ശിവപ്രസാദ്, ജോബോയ്, ഹബീബ് സേട്ട്, ഷാ സലിം, ചേറാശ്ശേരിൽ കൃഷ്ണകുമാർ, രഞ്ജിത് കലുങ്കുമുഖം, എം.എസ്. സിദ്ദിഖ്, അശോകൻ പുന്നത്തല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.