കൊല്ലം: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കൊല്ലം പാർവതി മിൽ ആധുനീകരിച്ച് തുറന്നു പ്രവർത്തിക്കുന്നതിലെ കേന്ദ്ര സർക്കാറിന്‍റെ അനാസ്ഥക്കെതിരെ സി.ഐ.ടി.യു പ്രക്ഷോഭത്തിലേക്ക്. കൊല്ലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ബഹുജനകൂട്ടായ്മ നടത്തും. രാവിലെ 10 ന് ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പ് പങ്കെടുക്കും. 1974ലാണ് നഗരഹൃദയത്തിലെ 16.4 ഏക്കർ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും യന്ത്രസാമഗ്രികളും നടത്തിപ്പിനായി കേന്ദ്ര സർക്കാറിന്‍റെ കീഴിലുള്ള നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന് കൈമാറുന്നത്. ആധുനീകരണത്തിന് എന്ന പേരിൽ 2008ൽ ഉൽപാദനം നിർത്തിവെച്ച മിൽ പിന്നീട് പ്രവർത്തിപ്പിച്ചിട്ടില്ല. രണ്ടായിരത്തിൽപരം തൊഴിലാളികൾക്ക് പ്രത്യക്ഷമായും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ നൽകിയിരുന്ന സ്ഥാപനമാണ് 14 വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നത്. നിലവിലെ തൊഴിലാളികൾക്കും നാമമാത്രമായ വേതനം മാത്രമാണ് ലഭിക്കുന്നത്. പാർവതി മില്ലും അനുബന്ധ സൗകര്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നതെന്ന് ഏരിയ പ്രസിഡന്‍റ് ഇ. ഷാനവാസ് ഖാനും സെക്രട്ടറി ജി. ആനന്ദനും അറിയിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്തിന് ഭൂവിവര ഭൂപടം കൈമാറി കൊല്ലം: ഭൂവിവരവ്യവസ്ഥയെ (ജി.ഐ.എസ്) അടിസ്ഥാനമാക്കി ടി.കെ.എം എൻജിനീയറിങ് കോളജിലെ നഗരാസൂത്രണ വിഭാഗം ബിരുദാന്തരബിരുദ വിദ്യാർഥികൾ തയാറാക്കിയ കുണ്ടറ ഗ്രാമപഞ്ചായത്തിന്‍റെ ഭൂവിഭവ ഭൂപടം പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പ്രിൻസിപ്പാൾ ഡോ.ടി.എ. ഷാഹുൽ ഹമീദ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസിന് ഭൂപടം കൈമാറി. പഞ്ചായത്തിലെ വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട ആസൂത്രണത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഭ്യമായ വിവരങ്ങളുടെ അപഗ്രഥനവും ചിത്രീകരണവും എളുപ്പത്തിൽ സാധ്യമാക്കാൻ ജി.ഐ.എസ് ഭൂപടംവഴി കഴിയും. ഡോ. സുമം പഞ്ഞിക്കാരൻ, വി. വിനോദ്, ആർക്കിടെക്ചർ വിഭാഗം തലവൻ ഡോ.കെ.ജി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.