ആര്‍. ബീനാറാണി പുതിയ എ.ഡി.എം

കൊല്ലം: ആര്‍. ബീനാറാണി എ.ഡി.എം ആയി ചുമതലയേറ്റു. രണ്ടുവര്‍ഷമായി ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടറായിരുന്നു. പത്തനംതിട്ടയില്‍ ഡെപ്യൂട്ടി കലക്ടര്‍, അടൂര്‍ ആര്‍.ഡി.ഒ ഏന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുവത്തൂര്‍ സ്വദേശിയാണ്. പ്രചാരണ ജാഥ കൊല്ലം: ഓൾ കേരള ഗോൾഡ് ആന്‍ഡ്​ സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ ചൊവ്വാഴ്ച തുടങ്ങും. ജൂലൈ രണ്ട് മുതൽ നാല് വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായാണ് ജാഥ. രാവിലെ 10ന് ഓച്ചിറയിൽ നിന്ന് ആരംഭിച്ച് ബുധനാഴ്ച വൈകുന്നേരം കടയ്ക്കലിൽ സമാപിക്കും. ജില്ല പ്രസിഡന്‍റ് എസ്. അബ്ദുൽ നാസർ നേതൃത്വം നൽകുന്ന ജാഥയിൽ ജില്ല ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ട്രഷറർ എസ്. പളനി, സംസ്ഥാന വൈസ് പ്രസിഡന്‍റ് നവാസ് പുത്തൻവീട് എന്നിവർ അംഗങ്ങളായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.