സി.പി.ഐ സമ്മേളനം സമാപിച്ചു

അഞ്ചൽ: ഏരൂരിൽ നടന്ന സി.പി.ഐ അഞ്ചൽ മണ്ഡലം സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചു റാണി, ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, അസി. സെക്രട്ടറി പി.എസ്. സുപാൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. രാജേന്ദ്രൻ, അഡ്വ. എസ്. വേണുഗോപാൽ, അഡ്വ .ആർ. സജിലാൽ, ജില്ല കമ്മിറ്റിയംഗങ്ങളായ എം. സലീം, കെ.സി. ജോസ് എന്നിവർ സംസാരിച്ചു. സംരക്ഷിത വന മേഖലയിൽ നിന്ന്​ ഒരു കിലോമീറ്റർ ചുറ്റളവ് നിർബന്ധമായും ബഫർ സോണായി നിലനിർത്തണമെന്ന സുപ്രീം കോടതി നിർദേശം കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറിയായി ലിജു ജമാലിനെ വീണ്ടും തെരഞ്ഞെടുത്തു. ചിത്രം: സി.പി.ഐ അഞ്ചൽ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.