കൊല്ലം: അന്താരാഷ്ട്ര ബാലവേലവിരുദ്ധ വാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ല ശിശുസംരക്ഷണ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കാമ്പയിന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് 2500 രൂപ പാരിതോഷികം പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ വിവിധ ഇടങ്ങളില്‍ പതിച്ചു. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ടിജു റേച്ചല്‍ തോമസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സനല്‍ വെള്ളിമണ്‍, അസിസ്റ്റന്‍റ് ലേബര്‍ ഓഫിസര്‍ ആര്‍. ശ്രീകുമാര്‍, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എച്ച്. ഷാനവാസ് എന്നിവര്‍ സംസാരിച്ചു. കെ-ടെറ്റ്; സര്‍ട്ടിഫിക്കറ്റ് പരിശോധന കൊല്ലം: ജില്ല വിദ്യാഭ്യാസ ഓഫിസിന്‍റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടത്തിയ കെ-ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഇതുവരെ ഹാജരാകാത്തവര്‍ക്ക് ചൊവ്വ മുതൽ വ്യാഴം വരെ (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) കലക്‌ടറേറ്റിലെ മൂന്നാം നിലയിലുള്ള ജില്ല വിദ്യാഭ്യാസ ഓഫിസില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.