ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന സമ്മേളനം

കൊല്ലം: 18ന് നടക്കും. രാവിലെ 10.30ന് എറണാകുളം ബി.എം.എസ് സംസ്ഥാന കാര്യാലയത്തിൽ ആർ.എസ്.എസ് പ്രാന്തീയ ഗ്രാമവികാസ് പ്രമുഖ് പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് പോരൂർ ഷിനോജ് പണിക്കർ അധ്യക്ഷത വഹിക്കും. ജ്യോതിഷ പണ്ഡിതനായ കുറ്റനാട് രാവുണ്ണിപണിക്കരെ ആദരിക്കുമെന്നും 30ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല പ്രസിഡന്‍റ് കുഴിപ്പള്ളി എൻ.കെ. നമ്പൂതിരി, സെക്രട്ടറി ജി. ഗിരീഷ്, കെ. രഘു ജ്യോത്സ്യർ, സുദർശനൻ ശങ്കരമഠം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വായനപക്ഷാചരണം: ജില്ലയില്‍ വിപുല പരിപാടികള്‍ കൊല്ലം: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് നടത്തുന്ന ജില്ലതല പരിപാടി 19ന് നടക്കും. രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കോളജ് വിദ്യാര്‍ഥികള്‍ക്കായി 'വായന-പുസ്തകവും നവമാധ്യമങ്ങളും' വിഷയത്തില്‍ ഉപന്യാസരചനാ മത്സരം, സ്‌കൂളുകളില്‍ വായനമൂലകളുടെ ഉദ്ഘാടനം, കൊട്ടാരക്കര സബ്ജയിലില്‍ ലൈബ്രറിക്ക് തുടക്കം എന്നിവ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.