പരവൂർ: എസ്.എസ്.എഫ് ചാത്തന്നൂർ ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 30, 31 തീയതികളിൽ പരവൂരിൽ നടക്കും, തട്ടാമല മിസാൽ അക്കാദമിയിൽ വെച്ച് നടന്ന കൺവെൻഷനിൽ ജില്ല പ്രസിഡന്റ് എ.എസ്. ഷമീർ ജൗഹരി പ്രഖ്യാപനം നടത്തി. അഞ്ച് സെക്ടറിലെ 40 യൂനിറ്റുകളിൽനിന്നുമായി ആയിരത്തിലധികം വിദ്യാർഥികൾ നൂറിലധികം മത്സരങ്ങളിൽ മാറ്റുരക്കും. ജില്ല സെക്രട്ടറി ഷമീർ വടക്കേവിള, കാബിനറ്റ് സെക്രട്ടറി എച്ച്.എഫ്. ഷമീർ ജൗഹരി, ജില്ല എക്സിക്യുട്ടിവ് ഷെഹിൻ ഷാ ജൗഹരി തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ പ്രസിഡന്റ് ശഫീഖ് മഹ്‌ളരി അധ്യക്ഷതവഹിച്ചു. ഡിവിഷൻ സെക്രട്ടറി അനസ് കൊട്ടിയം സ്വാഗതവും ഷമീം മിസ്ബാഹി നന്ദിയും പറഞ്ഞു. ഡിവിഷൻ സെക്രട്ടറിമാരായ സുധീർ ഖാൻ കുളപ്പാടം, അമീർ ജൗഹരി, ഇർഷാദ് മഹ്‌ളരി, അജ്‌വദ് പാലമുക്ക്, സൈദലി അയത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.