കൊല്ലം: പി.എൻ. പണിക്കരുടെ 26ാം അനുസ്മരണ വാർഷികവും വായന മാസാചരണവും വിപുലമായ പരിപാടികളോടെ ജില്ലയിൽ സംഘടിപ്പിക്കാൻ സന്നദ്ധസംഘടനകളുടെ കോൺഫെഡറേഷൻ തീരുമാനിച്ചു. ജൻ ശിക്ഷൺ സൻസ്ഥാൻ, കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ്, കാൻഫെഡ്, നാഷനൽ എൻ.ജി.ഒ. കോൺഫെഡറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വായനദിനത്തിന്‍റെ ജില്ലതല ഉദ്ഘാടനം ജൂൺ 19ന് ഉച്ചക്ക് 12ന് പത്തനാപുരം ഗാന്ധിഭവനിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ഡോ. നടയ്ക്കൽ ശശി അധ്യക്ഷതവഹിക്കും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജൽ ജീവൻ മിഷനുമായി സഹകരിച്ച് തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ജലത്തിന്‍റെ പ്രാധാന്യവും ജലസാക്ഷരതയും വിളിച്ചറിയിക്കുന്ന മൊബൈൽ എക്സിബിഷനുകൾ, വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ ജലശ്രീ ക്ലബുകൾ രൂപവത്കരിച്ച് ചിത്രരചന, കാർട്ടൂൺ, പ്രസംഗം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.