മോഷണത്തിനിരയായ ലോട്ടറി വിൽപനക്കാരന്​ സഹായവുമായി പ്രവാസി യുവാവ്

ഓയൂർ: ഓടനാവട്ടത്ത് മോഷണത്തിനിരയായ ലോട്ടറി വിൽപനക്കാരന്​ സഹായഹസ്​തവുമായി പ്രവാസി യുവാവ്. വെളിയം ആദർശ് ഭവനിൽ ബന്ധുവിനോടൊപ്പം താമസിക്കുന്ന അംഗപരിമിതനായ പുനലൂർ സ്വദേശി രാജേന്ദ്ര‍​ൻെറ 3000 രൂപയോളം വിലവരുന്ന ടിക്കറ്റുകളാണ് കഴിഞ്ഞ 25ന് അപഹരിക്കപ്പെട്ടത്. ഓടനാവട്ടത്തുനിന്ന്​ ലോട്ടറി വിൽക്കാനായി വെളിയം ഭാഗത്തേക്ക് നടന്നുവരുന്നതിനിടയിൽ ഓടനാവട്ടം ഓഡിറ്റോറിയത്തി‍ൻെറ സമീപത്താണ്​ ഓട്ടോ ഓടിച്ചെത്തിയയാൾ ടിക്കറ്റുകൾ തട്ടിയെടുത്തത്​​.​ രാജേന്ദ്ര‍ൻറയടുത്ത്​ ഓട്ടോ നിർത്തി ഡ്രൈവർ ടിക്കറ്റ് ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കുന്നതിനായി ഇദ്ദേഹത്തി‍ൻെറ കൈവശമുണ്ടായിരുന്ന മുഴുവൻ ടിക്കറ്റും കൈയിൽവാങ്ങിയ ഓട്ടോ ഡ്രൈവർ പെട്ടെന്ന് മുഴുവൻ ടിക്കറ്റുകളുമായി വാഹനം ഓടിച്ചുപോവുകയായിരുന്നു. ലോട്ടറി ടിക്കറ്റുകൾ നഷ്ടപ്പെട്ട്​ ഉപജീവന മാർഗം അടഞ്ഞ്​ ദുരിതത്തിലായ രാ​േജന്ദ്ര‍​ൻെറ അവസ്ഥ വാർത്തകളിലൂടെ അറിഞ്ഞാണ്​ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രവാസി സഹായം എത്തിച്ചത്​. 3000 രൂപ കൂടാതെ മൊബൈൽ ഫോണും​ നൽകി​. പൂയപ്പള്ളി പൊലീസ്​ സ്റ്റേഷനിൽ മൊബൈൽ ഫോണും പൈസയും എത്തിച്ചു. എസ്​.ഐ അഭിലാഷ് തുക രാജേന്ദ്രന് കൈമാറി. ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ രാജേന്ദ്രൻ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൂയപ്പള്ളി എസ്​.ഐ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.