കൊട്ടാരക്കര: 'ഒരു വര്‍ഷം, ഒരു ലക്ഷം സംരംഭങ്ങള്‍'എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ തലവൂര്‍ പഞ്ചായത്തില്‍ പൊതുബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. കലാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സുധ ജെ. അനില്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ വിക്രമന്‍, പഞ്ചായത്ത് സെക്രട്ടറി ഷിഹാബുദ്ദീന്‍, വ്യവസായ വകുപ്പ് ഇന്‍റേണ്‍ അനുജിത് വി. കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. യുവാവ് ആംബുലൻസ് തകർത്തു കൊട്ടാരക്കര: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് തകർത്തു. കഴിഞ്ഞ ദിവസം 5.30 ഓടെയായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വന്ന ഇയാൾ സമീപത്തു കിടന്ന ഇഷ്ടിക എടുത്ത് ആംബുലൻസിന്‍റെ ഗ്ലാസ് എറിഞ്ഞുടക്കുകയായിരുന്നു. മാനസിക ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് യുവാവ് പറഞ്ഞു. തുടർന്ന് കൊട്ടാരക്കര പൊലീസ് എത്തി ഇയാളെ കലയപുരം സങ്കേതത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.