മഹിളാ കോൺഗ്രസ്​ പ്രതിഷേധം

കൊല്ലം: മുഖ്യമന്ത്രി രാജി​െവക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഗീതാശിവൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്​ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി വഹീദ, സംസ്ഥാന ജന. സെക്രട്ടറി എൽ.കെ ശ്രീദേവി, സംസ്ഥാന ഭാരവാഹികളായ ലത സി. നായർ, പൊന്നമ്മ മഹേശൻ, സരസ്വതി അമ്മ, പ്രഭ അനി, ജില്ല സെക്രട്ടറിമാരായ ജയശ്രീ, രമണി ശ്രീകുമാർ, സുവർണകുമാരി, ഗ്രേസി, മാരിയത്ത്, ബിൻസി വിനോദ്, ജലജകുമാരി, സുനിത എന്നിവർ സംസാരിച്ചു. സ്വീകരണം നൽകും ഇരവിപുരം: ജില്ല സംഗമങ്ങളുടെ ഭാഗമായി മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ സാദിഖലി ശിഹാബ് തങ്ങൾക്ക്​ സ്വീകരണം നൽകാൻ സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്‍റ്​ എം. ഹബീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ. ഫസിലുദ്ദീൻ ഹാജി, സ്വതന്ത്ര കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.യു. ബഷീർ ഹാജി, സംസ്ഥാന സെക്രട്ടറി മണക്കാട് നജിമുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി കായിക്കര ഷാഹുൽഹമീദ്​, ജില്ല വൈസ് പ്രസിഡന്‍റുമാരായ അമാനുല്ല, യു.എ. സലാം, അബ്ദുൽ റഹുമാൻകോയ, സെക്രട്ടറിമാരായ ഇ. അസീംകുഞ്ഞ്, കുളപ്പാടം സുബൈർഖാൻ, എസ്. അഹമ്മദ് തുഫൈൽ, എസ്. മുഹമ്മദ് സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.