സർക്കാർ വിദ്യാലയങ്ങൾ മാറ്റത്തി‍െൻറ പാതയിൽ -എം.എൽ.എ

സർക്കാർ വിദ്യാലയങ്ങൾ മാറ്റത്തി‍ൻെറ പാതയിൽ -എം.എൽ.എ ഓച്ചിറ: സൗകര്യങ്ങളുടെയും പഠനത്തിന്റെയും മികവുറ്റ വിദ്യാർഥികളെ വാർത്തെടുക്കുന്നതിലും സർക്കാർ വിദ്യാലയങ്ങൾ മികവുറ്റ പാതയിലാണന്ന് സി.ആർ. മഹേഷ്‌ എം.എൽ.എ. പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മഠത്തിൽക്കാരാണ്മ ഗവ. എൽ.പി.എസിൽ നിർമിച്ച ആധുനിക ശുചിത്വ സമുച്ചയത്തി‍ൻെറ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ബി. ശ്രീദേവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.കൃഷ്ണകുമാർ, വാർഡ് മെംബർ മാളു സതീഷ്, പഞ്ചായത്തംഗം മിനി പൊന്നൻ, എസ്.എം.സി ചെയർമാൻ സതീഷ് പള്ളേമ്പിൽ, സ്കൂൾ സംരക്ഷണസമിതി ചെയർമാൻ ബി.എസ്. വിനോദ്, പ്രഥമാധ്യാപകൻ സന്തോഷ്​കുമാർ, സീനിയർ അസിസ്റ്റന്‍റ്​ ശ്രീജ, കെ. മോഹനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു ശാസ്താംകോട്ട: സംസ്ഥാനതല പട്ടയ മേളയുടെ സമാപന സമ്മേളന ഉദ്ഘാടനത്തി‍ൻെറ ചെലവിനായി ശൂരനാട് തെക്ക് പഞ്ചായത്ത്​ ഫണ്ടിൽനിന്ന് ലക്ഷം രൂപ നൽകിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്തംഗങ്ങളായ ബിജു രാജൻ, ഷീജാബീവി, സജികുമാർ, ഉണ്ണി, ഡി.സി.സി ഉപാധ്യക്ഷൻ കെ. കൃഷ്ണൻകുട്ടി നായർ, സമീർ യൂസഫ്, ഗണേശൻനായർ, ബാബുരാജൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.