യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധിച്ചു; മാർച്ചിനിടെ നേരിയ സംഘർഷം

കരുനാഗപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയ‍ൻെറ രാജി ആവശ്യപ്പെട്ട് കരുനാഗപ്പള്ളി യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റി മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. മാർച്ചിനിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മാർച്ചിന് ശേഷം റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസുമായി വാക്കുതർക്കമുണ്ടായി. നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അധ്യക്ഷത വഹിച്ചു. ഷഫീക് കാട്ടായ്യാം, നിയാസ് ഇബ്രാഹിം, അനൂപ്, അനീഷ് മുട്ടാണിശേരിൽ, പ്രശാന്ത് കണ്ണമ്പള്ളി, പി.വി ശാന്ത്, ഷഹനാസ്, അസീസ്, ജോയ്, ആർ.എസ്. കിരൺ, ആഷിക്ക്, അരുൺ, വിഷ്ണു ദേവ്, സാബു കബീർ, ഹരികുട്ടൻ, സിംലാൽ, റഫീഖ് ക്ലാപ്പന, ഗോപൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.