റെയിൽവേ മേൽപാല നിർമാണം; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന്

കൊല്ലം: കുണ്ടറ-പള്ളിമുക്ക്, കുണ്ടറ-ഇളമ്പള്ളൂര്‍ ​െറയില്‍വേ മേൽപാലങ്ങളുടെ നിർമാണം ത്വരിതപ്പെടുത്താന്‍ മന്ത്രിതലത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും പി.സി. വിഷ്ണുനാഥ് എം.എല്‍.എയും മന്ത്രി പി.എ. മുഹമ്മദ്റിയാസിന് കത്ത് നല്‍കി. ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്​ഷന്‍ വിഭാഗം സൗത്ത് ചീഫ് എന്‍ജിനീയര്‍ നിരഞ്ജന്‍ നായന്‍, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ പി. പ്രദീപ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ് തുടങ്ങി ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് മന്ത്രിതല യോഗത്തിന് കത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നിലേറെ ഭരണാനുമതികളും വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തിയ ഉത്തരവുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മന്ത്രിതലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് വ്യക്തമായ തീരുമാനവും അതനുസരിച്ചിട്ടുള്ള ഉത്തരവും ഉണ്ടായാല്‍ മാത്രമേ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ. മേല്‍പാലത്തിന്‍റെ നിർമാണം തുടങ്ങുന്നതിന് നിലവിലെ സാങ്കേതിക തടസ്സം മാറണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന്​ വ്യക്തത വരുത്തിയ ഉത്തരവുകള്‍ ഉണ്ടാവണം. ഈ സാഹചര്യത്തിലാണ് മേല്‍പാല നിർമാണം ത്വരിതപ്പെടുത്തുവാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് കത്ത് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.