ആലപ്പാടിന്​ കുടിവെള്ളമെത്തിക്കാൻ ജില്ല പഞ്ചായത്ത് പദ്ധതി തുടങ്ങി

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജില്ല പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. 31.9 ലക്ഷം രൂപ ഉപയോഗിച്ച് അഴീക്കൽ അഞ്ചാം വാർഡിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികളാണ്​ ആരംഭിച്ചത്​. പുതുതായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുൾപ്പടെയുള്ള പ്രവൃത്തികൾ ജില്ല പഞ്ചായത്ത്‌ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താ രമേശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്തംഗം നിഷ, വാർഡ് മെംബർമാരായ പ്രിജിത്ത്, ശ്യാംകുമാർ, ജല അതോറിറ്റി ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.